Read, reblog, and resonate!
എൺപത് വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാർഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന ഏടായിരുന്നു ആ ഐതിഹാസിക തീരുമാനം. രാഷ്ട്രപിതാവിൻ്റെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടതും ഇതേ വേദിയിൽ തന്നെ. ഇന്ന് രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിലേക്ക് കടന്നിരിക്കുന്നു. സ്വേച്ഛാധിപത്യത്തിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോരാട്ടം തുടരുക തന്നെയാണ്. മുദ്രാവാക്യങ്ങൾ മാത്രമേ മാറുന്നുള്ളൂ. ഓരോ ശ്വാസത്തിലും സ്വാതന്ത്ര്യത്തിൻ്റെ ഗന്ധം അനുഭവിക്കുന്ന പുലരികൾ പിറക്കുക തന്നെ ചെയ്യും. #mahatmagandhi #javaharlalnehru #quitindiamovement #indiannationalcongress @inckerala @incindia https://www.instagram.com/p/Cg_N8_DP9VZ/?igshid=NGJjMDIxMWI=
1964 മെയ് 27നാണ് നവഭാരത ശിൽപ്പി ശ്രീ.ജവഹർലാൽ നെഹ്റു ലോകത്തോട് വിട പറഞ്ഞത്. മൊട്ടുസൂചി പോലും നിർമിക്കാൻ കഴിവില്ലാതിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ദീർഘവീക്ഷണത്തോടെ കൈപിടിച്ചുയർത്തിയ മഹാരഥനായിരുന്നു നെഹ്റുജി.അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ആരാധ്യ സ്ഥാനം നേടിയെടുത്തത്. യമുനാതീരത്ത് ശാന്തിവനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിൻ്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം. #javaharlalnehru #india #indian @indianyouthcongress @inckerala @incindia @rahulgandhi @priyankagandhivadra @k.c.venugopal @srinivasiyc @shafi_parambil @oommen_chandy @rameshchennithala @ksudhakaraninc (at Thrikkakara, Edappally,kochi) https://www.instagram.com/p/CeDTqvGJBFx/?igshid=NGJjMDIxMWI=